Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മെയ് നാലിന് തുടക്കം കുറിക്കും..

21 Apr 2026 19:24 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേയ് നാലിന് തുടക്കം കുറിക്കും.അഷ്ടമംഗല്യ പ്രശ്‌നവിധി പ്രകാരമുള്ള നിർദേശപ്രകാരമാണ് ക്ഷേത്രപുനരുദ്ധാരണം.ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന നോട്ടീസ് ക്ഷേത്രം വൈസ് ചെയർമാനും സെക്രട്ടറിയും ചേർന്ന് സോഹൻ റോയിക്കും പൊന്നരാശ്ശേരി അഭിനി സോഹനും നൽകി പ്രകാശനം ചെയ്തു.ഇതോടൊപ്പം ക്ഷേത്ര നവികരണത്തിന്റെ ഭാഗമായി ശ്രീകോവിൽ ചെമ്പോല പിച്ചള പൊതിയാൻ ആവശ്യമായ ഫണ്ടിന്റെ ചെക്ക് അഭിനി സോഹൻ ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി.മുൻ വൈസ് ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി ആശംസാ പ്രഭാഷണം നടത്തി.ക്ഷേത്രഭരണസമിതി ഭാരവാഹികളും,മാതൃസമിതി ഭാരവാഹികളും,ഭക്തജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു. 


Follow us on :

More in Related News