Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2026 21:53 IST
Share News :
വള്ളിക്കുന്ന്: കടുത്ത വേനൽചൂടിൽ പക്ഷികൾക്ക് ദാഹജലം ലഭ്യമാക്കുന്നതിനായി അരിയല്ലൂർ വില്ലേജ് ഓഫീസും ഓയിസ്ക വള്ളിക്കുന്ന് ചാപ്റ്ററും ചേർന്ന് വില്ലേജ് ഓഫീസ് പരിസരത്ത് പ്രത്യേക സംവിധാനം ഒരുക്കി. ചൂട് കനക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം മൂലം ബുദ്ധിമുട്ടുന്ന പക്ഷികൾക്ക് ആശ്വാസമാകുന്ന ഈ സംരംഭം പരിസ്ഥിതി സംരക്ഷണത്തിനുള്ള നല്ല മാതൃകയായി മാറുകയാണ്. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പലും ഓയിസ്ക ഇന്റർനാഷണൽ വള്ളിക്കുന്ന് ചാപ്റ്ററിന്റെ പ്രസിഡന്റുമായ ഡോ.വി.പി.ശശിധരൻ ആഗോള താപനവും അതിന്റെ ദോഷഫലങ്ങളും കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരിയല്ലൂർ വില്ലേജ് ഓഫീസർ വി.വി. പ്രഭാഷ് അധ്യക്ഷത വഹിച്ചു
Follow us on :
Tags:
More in Related News
Please select your location.