Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 21:10 IST
Share News :
ഗുരുവായൂർ:യോഗ നേതൃത്വത്തിന് ശക്തി പകരേണ്ടത് ശാഖ ഭാരവാഹികളുടെ ധർമ്മം എന്ന് എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ഗുരുദേവ തൃപ്പാദങ്ങളുടെ സമാദരണ സദസിന്റെ നാലാം ദിവസത്തെ സദ്സംഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിയൻ സെക്രട്ടറി പി.എ.സജീവൻ പറഞ്ഞു.യോഗ നേതൃത്വത്തിൽ 30 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെളളാപ്പള്ളിക്ക് ഗുരുവായൂർ യൂണിയന്റെ പൂർണ്ണ പിന്തുണ എന്ന് പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ അധ്യക്ഷത വഹിച്ചു.പ്രത്യേകം തയ്യറാക്കിയ ഗുരു മണ്ഡപത്തിൽ ഗുരുപൂജ,ഗുരു പുഷ്പാജ്ഞലി,ഭജനാവലിഎന്നിവ നടന്നു.ചന്ദ്രബോസ് ശാന്തികളുടെ നേതൃത്യത്തിൽ സർവ്വ ഐശ്വര്യ പൂജ നടത്തി.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ ഭദ്രദീപം തെളിയിച്ചു.യൂണിയൻ കൗൺസിലർമാരായ കെ.പ്രധാൻ,കെ.കെ.രാജൻ,വനിതാ സംഘം നേതാക്കളായ ബിന്ദു ഷാജി,വിജയ ഗോപി,യുത്ത് മൂവ് മെന്റ് വൈസ് പ്രസിഡന്റ് പി.എൻ.അരുൺ എന്നിവർ സംസാരിച്ചു.ചതയം കലാവേദിയുടെ നേതൃത്വത്തിൽ നടന്ന ഭജനാവലിക്ക് ഷീന സുനീവ്,ജീജ സതീശൻ,പ്രിയ ദത്ത,രാജൻ,സുരേഷ് വടക്കത്ത് എന്നിവർ നേതൃത്വം നൽകി.
സമാധി ദിവസമായ ഞായറാഴ്ച്ച കാലത്ത് 7.30-ന് ശാന്തി ഹവനം ആരംഭിക്കും.സമാദരണ സദസ്സ് യോഗം കൗൺസിലർ ബേബിറാം ഉദ്ഘാടനം ചെയ്യും.പ്രമുഖ ഗുരുദേവ പ്രഭാഷക ശുഭ ശ്രീകുമാർ(സ്കൂൾ ഓഫ് വേദാന്ത കാഞ്ഞിരമറ്റം)മുഖ്യപ്രഭാഷണം നടത്തും.
Follow us on :
Tags:
More in Related News
Please select your location.