Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 10:02 IST
Share News :
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിംഗിന്റെ ആഭിമുഖ്യത്തിൽ “കലോത്സവം 2026” സംഘടിപ്പിക്കുന്നു.
കേരളത്തിലെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുന്ന ഈ കലാമേള 2026 ഏപ്രിൽ 16 മുതൽ ആരംഭിക്കും.
വിവിധ കലാപ്രതിഭകൾക്കായി നിരവധി വിഭാഗങ്ങളിലായി മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
ഗ്രൂപ്പ് A (ഡാൻസ് – സോളോ) യിൽ ഭാരതനാട്യം, കുചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, ഫോക് ഡാൻസ്, എക്സ്റ്റംപോർ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ ഉൾപ്പെടുന്നു.
ഗ്രൂപ്പ് B (മ്യൂസിക് & ഫൈൻ ആർട്സ്) യിൽ ക്ലാസിക്കൽ മ്യൂസിക്, ലൈറ്റ് മ്യൂസിക്, ഫിലിം സോങ്, ഡ്രാമ സോങ്, നാടൻ പാട്ട്, മാപ്പിള പാട്ട്, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, കാർട്ടൂൺ, മോണോ ആക്ട്, മിമിക്രി, ഫാൻസി ഡ്രസ്, കഥാപ്രസംഗം, ടാബ്ലോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പ് C (ഇൻസ്ട്രുമെന്റൽ മ്യൂസിക്) യിൽ കീബോർഡ്, വയലിൻ, ഗിറ്റാർ, തബല, മൃദംഗം എന്നിവയ്ക്കും മത്സരങ്ങൾ ഉണ്ടാകും.
ഗ്രൂപ്പ് D (ലിറ്റററി) യിൽ പ്രസംഗം, എക്സ്റ്റംപോർ സ്പീച്ച്, റെസിറ്റേഷൻ, കഥപറച്ചിൽ, എസ്സേ മത്സരങ്ങൾ, കവിത, ഗദ്യപരായണം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പ് E (ഗ്രൂപ്പ് ഇവന്റ്സ്) യിൽ മലയാളം ഗ്രൂപ്പ് സോങ്, ദേശഭക്തിഗാനം, നാടൻ പാട്ട്, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, ഒപ്പന, കൈക്കോട്ടിക്കളി, പൂക്കളമത്സരം, സെമി-ക്ലാസിക്കൽ ഡാൻസ്, ഫോക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മൈം എന്നിവയും നടക്കും.
ഈ കലോത്സവത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് അവസരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോമിലൂടെയോ QR കോഡിലൂടെയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 9 ആണ്.
കൂടുതൽ വിവരങ്ങൾക്കായി സതീശ്കുമാർ കെ. (94359610) അല്ലെങ്കിൽ ശ്രീനിവാസൻ സി.ആർ. (97059608) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഇമെയിൽ: iscmwcultural@gmail.com
കലാരംഗത്തെ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഈ കലോത്സവം വലിയ പങ്കാളിത്തത്തോടെ ശ്രദ്ധേയമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.