Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2025 21:25 IST
Share News :
ചാവക്കാട്:അക്ഷര വെളിച്ചത്തിൽ നാടിന്റെ നന്മയായി,ഒരു ജനതയുടെ സാംസ്കാരിക മുന്നേറ്റമായി ഇരട്ടപ്പുഴ ഉദയ വായനശാല അമ്പതാം വാർഷികാഘോഷ സമാപന സമ്മേളനം നടന്നു.പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ വി.എം.മുഹമ്മദ് ഗസാലി,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്,മാധ്യമ പ്രവർത്തകൻ കെ.സി.ശിവദാസ്,കെ.എ.വിശ്വംഭരൻ, സെക്രട്ടറി വലീദ് തെരുവത്ത്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ.സഹദേവൻ,മൂക്കൻ കാഞ്ചന,മിസ്രിയ മുസ്താക്കലി,പ്രസന്ന ചന്ദ്രൻ,സതി ഭായ്,സി.കെ.രാധാകൃഷ്ണൻ,എം.എസ്.പ്രകാശൻ,ആച്ചി മോഹനൻ,സി.സുബൈർ എന്നിവർ പ്രസംഗിച്ചു.ആദരസദസ്സ്,വായനശാല അംഗങ്ങൾ,വനിതാ വേദിയുടെ തിരുവാതിരക്കളി,വിവിധ വായന ശാലകളിൽ ഉള്ളവരുടെ കലാ പ്രകടനങ്ങൾ,മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ എന്നിവയും അരങ്ങേരി.
Follow us on :
Tags:
More in Related News
Please select your location.