Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര താരത്തിന് സ്വീകരണം നൽകി

22 Apr 2025 09:49 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: ഏഷ്യ - ഓഷ്യാനിയ ഇൻറർനാഷണൽ സാമ്പോ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ കൊണ്ടോട്ടി ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി പി മുഹമ്മദ് റിഷിന് സ്കൂൾ പിടിഎ, അധ്യാപകർ,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. പിടിഎ പ്രസിഡണ്ട് ഹനീഫ പി ഡി, ബഷീർ മേച്ചേരി എന്നിവർ പൊന്നാട അണിയിച്ചു. കൊണ്ടോട്ടി നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് മടാൻ ഹാരാർപ്പണം നടത്തി. പി കെ എം ഷഹീദ്, എം വി ഹനീഫ, ശമീർ പി എ, ജഹ്‌ഫർ സാദിഖ്, കെ എം ഇസ്മയിൽ, ബഷീർ തൊട്ടിയൻ, പി എം റഫീഖ്, ഇ ടി സഫീർ തുടങ്ങിയവർ സംസാരിച്ചു.

ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ വെച്ചായിരുന്നു ചാമ്പ്യൻഷിപ്പ്

Follow us on :

More in Related News