Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ്; ജോർജിയാനോ-2025 ന് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നാളെ തുടക്കം.

17 Jan 2025 22:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ്‌ ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ് (ജോർജിയാനോ-2025) നാളെ തുടക്കം.

ജനുവരി 19, 20 തീയ്യതികളിൽ നടക്കുന്ന മത്സരങ്ങളിൽ കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുക്കും. ശനിയാഴ്ച രാവിലെ

നടക്കുന്ന ടൂർണ്ണമെൻ്റ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷിജി വിൻസെന്റ് ഉത്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും, കാഷ് അവാർഡ് വിതരണവും തലയോലപ്പറമ്പ് പോലീസ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ നിർവഹിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തി യായതായി സ്കൂൾ പ്രിൻസിപ്പൽ ഫാദർ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ. ജെറിൻ പാലത്തിങ്കൽ, പ്രോഗ്രാം കൺവീനർമാരായ അശ്വതി സാജു, ടോണി ജോസഫ് എന്നിവർ പറഞ്ഞു.

Follow us on :

More in Related News