Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2025 16:59 IST
Share News :
മസ്‌ക്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ യുവജനോത്സവ മത്സരങ്ങൾ ദാർസൈറ്റിലെ ഐ എസ് സി ഹാളിൽ തുടക്കം കുറിച്ചു.
ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമായ എണ്ണൂറിലധികം കലാകാരന്മാർ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുക്കുന്നു. നാലു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന യുവജനോത്സവത്തിൻ്റെ ആദ്യ ഘട്ട മത്സരങ്ങൾ ഏപ്രിൽ 24, 25 തീയതികളിൽ ഐ എസ് സി യുടെ വിവിധ ഹാളുകളിൽ ആയി നടന്നു.
ഏപ്രിൽ 24 ന് രാവിലെ കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ വച്ച് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ വിത്സൻ ജോർജ്ജ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി മുജീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് നന്ദി പറഞ്ഞു.
മത്സരങ്ങളുടെ രണ്ടാം ഘട്ടം മെയ് രണ്ട്, മൂന്ന് തീയതികളിലായി ഇതേ ഹാളുകളിൽ നടക്കും. സംഘാടന മികവ് കൊണ്ടും മത്സര നിലവാരം കൊണ്ടും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മത്സരങ്ങൾ കാണുവാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വദേശികളും പ്രവാസികളുമായ നിരവധിയായ കാണികൾ വേദികളിലേക്ക് ഒഴുകിയെത്തുന്നത് മത്സരാർഥികൾക്കും സംഘാടകർക്കും ഒരേപോലെ ആവേശം പകരുന്നതാണ്. കേരള സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾക്കുള്ള തീയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.