Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഫെബ്രുവരി 14 ന്.

10 Feb 2025 18:17 IST

ISMAYIL THENINGAL

Share News :

ദോഹ : ഇന്ത്യൻ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഫെബ്രുവരി 14 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള സീഷോർ എഞ്ചിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക.


അൽഖോറിലും, സമീപ പ്രദേശങ്ങളിലും (അൽ ഷമാൽ, റാസ് ലഫാൻ) താമസിക്കുന്നവർക്കും, പ്രവൃത്തി ദിനങ്ങളിൽ ദോഹയിൽ വന്ന് പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസ്സി സേവനങ്ങൾ ലഭ്യമാക്കുവാൻ കഴിയാത്തവർക്കുമായി, 

പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് ഇവിടെ സൗകര്യമുണ്ടാകും.

തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. ഐസിബിഎഫ് ഇൻഷ്യൂറൻസ് ഡെസ്കും ഉണ്ടാകും. 


രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ (പാസ്പോർട്ട്, ഖത്തർ ഐ.ഡി) ഒറിജിനലും, പകർപ്പുകളും, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം (2 ഇഞ്ച് x 2 ഇഞ്ച്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ കൊണ്ടുവരേണ്ടതാണ്.ക്യാഷ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ .


കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Follow us on :

More in Related News