Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ പൗരന്മാർക്ക് ഇന്ത്യ ഇ-വിസ സൗകര്യം പ്രഖ്യാപിച്ചു.

17 Feb 2025 14:00 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ ഇ-വിസ സൗകര്യം പ്രാബല്യത്തിൽ വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ-​വി​സ സം​ബ​ന്ധ​മാ​യ അ​റി​യി​പ്പ് പ​ങ്കു​വെ​ച്ച​ത്.

വിസ അപേക്ഷ https://indianvisaonline.gov.in/evisa എന്ന വിലാസത്തിൽ സമർപ്പിക്കാം. ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും പോർട്ടലിൽ വിശദമായി ലഭ്യമാണ്. ഇന്ത്യൻ എംബസി ഖത്തർ പൗരന്മാർക്ക് പേപ്പർ വിസ സേവനങ്ങൾ പതിവുപോലെ തുടരുമെന്നും പോസ്റ്റ് കൂട്ടിച്ചേർത്തു.

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഇന്ന് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ത്യ-​ഖ​ത്ത​ർ ബ​ന്ധ​ത്തി​ന് ശ​ക്തി​പ​ക​ർ​ന്ന് ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക് ഇ-​വി​സ ന​ൽ​കാ​നു​ള്ള ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ തീ​രു​മാ​നം പു​റ​ത്തു​വ​രു​ന്ന​ത്. ഇ-​വി​സ സ​മ്പ്ര​ദാ​യം നി​ല​വി​ൽ വ​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ചി​കി​ത്സ​ക്കും വ്യാ​പാ​ര വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്ന ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക് എ​ളു​പ്പം ഇ​ന്ത്യ​യി​ൽ എ​ത്താ​ൻ സാ​ധി​ക്കും. 


Follow us on :

More in Related News