Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി നിരക്ക് വർദ്ധനവ്; തലയോലപ്പറമ്പ് ബ്ലോക്കിലെ വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

07 Dec 2024 20:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് ബ്ലോക്കിലെ ചെമ്പ്, മറവന്തുരുത്ത് ,തലയോലപ്പറമ്പ്, വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് പന്തം കൊളുത്തി പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി. ബ്ലോക്ക് തല ഉദ്ഘാടനം തലയോലപ്പറമ്പിൽ ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. വി. .ടി ജയിംസ്, ജോസ് വേലിക്കകം, എം..ജെ. ജോർജ് ,പി.പി. പത്മനന്ദനൻ, വിജയമ്മ ബാബു, അനിത സുഭാഷ്, പി.കെ. ജയപ്രകാശ്, കുമാരി കരുണാകരൻ, പി.കെ അനിൽകുമാർ, ജോൺ തറപ്പേൽ, നിസ്സാർ, ജോൺസൺ ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു. മറവൻതുരുത്തിൽ മോഹൻ കെ. തോട്ടുപുറം, ഷൈൻ പ്രകാശ്, കെ.എസ് നാരായണൻ നായർ, എൻ.സി തോമസ്, പോൾ തോമസ്, ആർ.അനീഷ്, 

മജിതാ ലാൽജി, വി.ആർ അനുരുദ്ധൻ വെള്ളൂരിൽ വി.സി.ജോഷി, അഡ്വ.പി.പി സിബിച്ചൻ, പി.എസ് ബാബു, നിയാസ്, ചെമ്പിൽ കെ.ജെ. സണ്ണി, എസ്.ജയപ്രകാശ്, അഡ്വ.പി.വി സുരേന്ദ്രൻ, കെ.കെ കൃഷ്ണകുമാർ, രാഗിണി ഗോപി, എസ്.ശ്യാംകുമാർ, ലയാ ചന്ദ്രൻ ,അരവിന്ദൻ തുടങ്ങിയവർ പ്രതിക്ഷേധ സമരത്തിന് നേതൃത്വം നൽകി.നൂറ് കണക്കിന് പ്രവർത്തകർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.

Follow us on :

More in Related News