Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2026 13:07 IST
Share News :
ചാത്തന്നൂർ: കൊല്ലത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട് നവവധുവിന് ഭർത്താവിന്റെ ക്രൂരമർദ്ദനം. കുക്കറും, ലാപ്ടോപ്പും, മൊബൈൽ ചാർജറും ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചെന്ന് പുത്തൻതുറ സ്വദേശി അഞ്ജുവിന്റെ പരാതി. ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകൾ. പെൺകുട്ടിയുടെ പരാതിയിൽ ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ജൂൺ മാസം 27 നായിരുന്നു കൊല്ലം പുത്തൻ തുറ സ്വദേശിനി അഞ്ജുവിന്റെയും ചവറ സ്വദേശി നന്ദുവിന്റെയും വിവാഹം. ഒരാഴ്ച തികയും മുൻപ് സ്ത്രീധനത്തിന്റെ പേരിൽ ചോദ്യങ്ങളുണ്ടായെന്ന് യുവതി. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് സൗദിയിൽ മടങ്ങിയ ഭർത്താവിന്റെ അടുത്തേക്ക് അഞ്ജു പോയി. വിദേശത്ത് വെച്ചും അതിക്രൂരമർദ്ദനം നടന്നതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Follow us on :
More in Related News
Please select your location.