Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീധന പീഡനം: കൊല്ലത്ത് നവവധുവിന് ക്രൂരമർദനം; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

04 Oct 2026 11:00 IST

NewsDelivery

Share News :

കുക്കറും ചാർജറും ഉപയോഗിച്ച് മർദിച്ചെന്ന് പരാതി; കൊല്ലത്ത് നവവധുവിന് ഗുരുതര പരുക്ക്

കൊല്ലം: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് നവവധുവിനെ ഭർത്താവും ഭർതൃവീട്ടുകാരും മർദിച്ചതായി പരാതി. പുത്തൻതുറ സ്വദേശിനി അഞ്ജുവിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് നന്ദുവിനെയും മാതാപിതാക്കളെയും പ്രതികളാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനം തുടങ്ങിയെന്നാണ് അഞ്ജുവിന്റെ പരാതിയിൽ പറയുന്നത്. ഭർത്താവ് വിദേശത്തേക്ക് പോയതിന് പിന്നാലെ ഫോണിലൂടെയും അസഭ്യം പറയുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്.

തുടർന്ന് അഞ്ജു സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭർതൃവീട്ടുകാർ തിരികെ കൊണ്ടുപോയെന്നാണ് പരാതി. പിന്നീട് സൗദിയിലെ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ കുക്കർ, ലാപ്ടോപ് ചാർജർ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മർദിച്ചെന്നുമാണ് ആരോപണം.

സെപ്റ്റംബർ 30ന് നാട്ടിലെത്തിയ അഞ്ജു പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Follow us on :

More in Related News