Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകള്‍ പിടിയില്‍.

03 Oct 2026 08:29 IST

R mohandas

Share News :



ചാത്തന്നൂർ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകള്‍ പിടിയില്‍. ആയൂര്‍ സ്വദേശി അമൃത (18) യാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.

മാതാവ് അശ്വതി പറഞ്ഞതിനാലാണ് കൃത്യം നടത്തിയതെന്നാണ്‌ അമൃത പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അശ്വതി ഇപ്പോഴും ഒളിവിലാണ്.

ഈ മാസം 26നാണ് ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് അമൃത പിടിയിലായത്. അതേ സമയം അശ്വതി എവിടെയാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായില്ല. തിരുവനന്തപുരത്തേക്കുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.കേസില്‍ അമൃതയാണ് ഒന്നാം പ്രതി. ഹണി ട്രാപ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി..



Follow us on :

More in Related News