Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 20:40 IST
Share News :
മലപ്പുറം : സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിൽ, കുളിർകാറ്റും പച്ചപ്പും മലനിരകളുടെ വിദൂരകാഴ്ചകളുമായി മലപ്പുറത്തിന്റെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്. സഞ്ചാരികൾ ദീർഘകാലമായി കാത്തിരുന്ന സൂര്യോദയവും സൂര്യാസ്തമയവും കണ്ടാസ്വദിക്കാനുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം നിർവഹിച്ചു. പുലർകാല പ്രഭയും സാന്ധ്യശോഭയും ഇനി സഞ്ചാരികൾക്ക് തടസ്സങ്ങളില്ലാതെ കണ്ടനുഭവിക്കാം.
സന്ദർശകർക്കായി പുതുക്കിയ സമയക്രമം:
രാവിലെ പ്രവേശനം പുലർച്ചെ 4:30 AM മുതൽ വൈകുന്നേരം പ്രവേശനം 6:30 PM വരെ ആയിരിക്കും. സൂര്യാസ്തമയം കണ്ട് 7:30 PM-ഓടെ സഞ്ചാരികൾ മലയിറങ്ങണം.
ഈ പുതിയ സമയക്രമവും സൗകര്യങ്ങളും കൊടികുത്തിമലയിലെ ടൂറിസം സാധ്യതകൾക്ക് വൻ കുതിച്ചുചാട്ടം നൽകുമെന്നതിൽ സംശയമില്ല. പ്രകൃതിസൗന്ദര്യവും പരിസ്ഥിതി സൗഹൃദ വികസനവും കൈകോർക്കുന്ന കേരളത്തിലെ മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി കൊടികുത്തിമല മാറട്ടെയെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.