Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 21:57 IST
Share News :
ചാവക്കാട്:ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും,ജലബഡ്ജറ്റ് പ്രകാശനവും എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട അർഹതപ്പെട്ട എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ ഭരണസമിതിക്ക് കഴിഞ്ഞുവെന്ന് എംഎൽഎ പറഞ്ഞു.നിർവഹണ ഉദ്യോഗസ്ഥനായ വിഇഒ അരുൺ വിജയ് റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കയ്യുമ്മു ടീച്ചർ,കെ.വി.രവീന്ദ്രൻ,ഇ.ടി.ഫിലോമിന ടീച്ചർ,ബ്ലോക്ക് മെമ്പർ കെ.അഷിദ,മെമ്പർമാരായ നേഷ്റ മുഹമ്മദ്,സിന്ധു അശോകൻ,നസീർ മൂപ്പിൽ,ആരിഫ ജുഫെയർ,ബിന്ദു ചന്ദ്രൻ,സെക്രട്ടറി ഷിബുദാസ് എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് കെ.വി.കബീർ സ്വാഗതം പറഞ്ഞ ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.