Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒളവണ്ണ പഞ്ചായത്തിനുള്ള ആദരം ഏറ്റുവാങ്ങി

17 Aug 2025 12:35 IST

NewsDelivery

Share News :

കേന്ദ്ര പഞ്ചായത്ത്‌ രാജ് സഹമന്ത്രി പ്രഫ. എസ്.പി. സിംഗ് ബാഗേലിൽ നിന്ന്‌ ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി. ശാരുതി ഉപഹാരം ഏറ്റുവാങ്ങുന്നു.

പന്തീരാങ്കാവ്: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഒളവണ്ണ പഞ്ചായത്തിനുള്ള ആദരം പഞ്ചായത്ത് പ്രസിഡന്‍റ് പി. ശാരുതി, കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പ്രഫ. എസ്.പി. സിംഗ് ബാഗേലിൽ നിന്ന് ഏറ്റുവാങ്ങി. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ആദ്യമായി പ്രസിദ്ധീകരിച്ച റാങ്കിങ്ങിൽ എ ഗ്രേഡ് നേടിയതും പഞ്ചായത്ത് അഡ്വാൻസ്മെന്‍റ് ഇൻഡക്‌സിൽ മികച്ച ഭരണം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയതുമാണ് ഒളവണ്ണയെ ഈ നേട്ടത്തിന് അർഹമാക്കിയത്. ശാരുതി ഉൾപ്പെടെ കേരളത്തിലെ അഞ്ച് പഞ്ചായത്ത് പ്രസിഡന്‍റുമാർക്കും അവരുടെ പങ്കാളികൾക്കുമാണ് ക്ഷണം ലഭിച്ചത്.

Follow us on :

More in Related News