Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദു ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ഉദ്യോഗസ്ഥ പോലീസ് ഗൂഡാലോചനക്കെതിരെ ഹിന്ദു ഐക്യവേദി ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ കൺവെൻഷൻ പ്രമേയം അവതരിപ്പിച്ചു

04 Mar 2025 20:35 IST

MUKUNDAN

Share News :

ഏങ്ങണ്ടിയൂർ:തീരദേശത്തെ ക്ഷേത്രോത്സവങ്ങൾ അലങ്കോലപ്പെടുത്തി ഹിന്ദു ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ഉദ്യോഗസ്ഥ പോലീസ് ഗൂഡാലോചനക്കെതിരെ ഹിന്ദു ഐക്യവേദി ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ കൺവെൻഷൻ പ്രമേയം അവതരിപ്പിച്ചു.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പി.എ.അശോകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണദാസ് മംഗലത്ത് അധ്യക്ഷത വഹിച്ചു.താലൂക്ക് വർക്കിങ് പ്രസിഡന്റ്‌ അനിൽ തളിക്കുളം ആമുഖ പ്രഭാഷണം നടത്തി.താലൂക്ക് ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ ഭാരവാഹി പ്രഖ്യാപനം നടത്തി.ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഉഷ സുകുമാരൻ,പഞ്ചായത്ത്‌ ഭാരവാഹികളായ തേജ് കളത്തിൽ പി.എസ്.സുബ്രഹ്മണ്യൻ,സുനീഷ് പാലക്കൽ,വിനോദ് നമ്പിയത്ത് എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ഗോപി തറയിൽ,സർജുകുമാർ പള്ളിക്കടവത്ത്(രക്ഷാധികാരികൾ),കൃഷ്ണദാസ് മംഗലത്ത്(പ്രസിഡന്റ്‌),രാജേഷ് കൊണ്ടറപ്പശ്ശേരി,സ്മിത നന്ദൻ(വൈസ് പ്രസിഡന്റ്‌മാർ),തേജ് കളത്തിൽ(ജനറൽ സെക്രട്ടറി),സുനീഷ് പാലക്കൽ(സംഘടനാ സെക്രട്ടറി),വിനോദ് നമ്പിയത്ത്,ടി.വി.പ്രകാശൻ(സെക്രട്ടറിമാർ),എം.ജെ.ഉണ്ണികൃഷ്ണൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 

Follow us on :

More in Related News