Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രനഗരിയിലെ ആക്രമണം:ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു

09 Jul 2025 18:04 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്ര പരിസരത്ത് കടകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിലും,ഹോട്ടൽ ചില്ലുകൾ അടിച്ചുതകർത്ത സംഭവത്തിലും ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തജനങ്ങൾക്ക് മരണഭയമുണ്ടാക്കുന്ന തരത്തിലാണ് ഹർത്താൽ അനുകൂലികൾ ക്ഷേത്രനഗരിയിൽ അഴിഞ്ഞാടിയത്.ഭക്തരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ആരെങ്കിലും മുതിർന്നാൽ ഹിന്ദുഐക്യവേദി കൈയും കെട്ടി നോക്കി നിൽക്കില്ല എന്നും,ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രനഗരിയിൽ ആക്രമണം നടത്തിയ മുഴുവൻ പേർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സോമൻ തിരുനെല്ലൂർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.വർക്കിങ് പ്രസിഡന്റ് അനിൽ തളികുളം,വൈസ് പ്രസിഡന്റ് മണി ഒരുമനയൂർ,സംഘടന സെക്രട്ടറി ശശി ആനക്കോട്ടിൽ,സഹ സംഘടന സെക്രട്ടറി ഷിജോയ് താഴിശ്ശേരി,ട്രഷറർ സുനിൽ പാക്കത്ത്,സെക്രട്ടറിമാരായ വിമൽ,ശരത്ത്,ജയൻ,നിജു,സുബ്രമണ്യൻ,കുമാരൻ എന്നിവർ സംസാരിച്ചു.   



Follow us on :

More in Related News