Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി പ്രതിമ അനാഛാദനം ചെയ്തു

13 Mar 2026 21:31 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജീ.വി.എച്ച്.എസ്.എസ് ക്യാമ്പസ് അങ്കണത്തിൽ 1974 - 75 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ

നിർമ്മിച്ചു നൽകിയ

ഗാന്ധി പ്രതിമ ടി.പി.രാമകൃഷ്ണൻ എം.എൽ.എ അനാഛാദനം ചെയ്തു.


പി.ടി.എ പ്രസിഡൻ്റ് വി.പി.ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.സക്കീർ .ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുനീർ എരവത്ത്,

ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ആച്ചികുളങ്ങര, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ കെ.പി.അശോകൻ, സി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വസന്തകുമാരി, ശോഭന, സി.കെ.പ്രേമൻ എസ്. എം. സി ചെയർമാൻ ഷബീർ ജന്നത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. എം. എ.അസീസ്, എം. പി.ടി.എ പ്രസിഡൻ്റ് ലിജി അമ്പാളി, ഹെഡ്മാസ്റ്റർ കെ. എം.മുഹമ്മദ്, ഹെഡ്മിസ്ട്രസ് എം.പ്രീതി ,സ്റ്റാഫ് സെക്രട്ടറി . ടി.എം. അഫ്സ എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News