Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂർ മഹാതീർത്ഥാടനം 2026 മാർച്ച്‌ 22-ാം തിയ്യതി(ഞായറാഴ്‌ച്ച)

12 Mar 2026 19:43 IST

MUKUNDAN

Share News :

ചാവക്കാട്:പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടും പീഡാനുഭവചിന്തകൾ പങ്കുവെച്ചും ധ്യാനിച്ചും പതിനായിരങ്ങളാണ് മാർച്ച്‌ 22 ഞായറാഴ്ച്ച പാലയൂരിൽ എത്തിച്ചേരുക.അതിരുപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ തന്നെ പദയാത്രികരായി പാലയൂരിൽ എത്തുന്ന വിശ്വാസികൾക്ക് നേർച്ച ഭക്ഷണം ഒരുക്കിയിട്ടുണ്ട്.മുപ്പതിനായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യും.അന്നേ ദിവസം തുടർച്ചയായി വി.കുർബ്ബാനയും ഉണ്ടായിരിക്കും.മുഖ്യപദയാത്ര ആദ്യഘട്ടം ത്യശ്ശൂർ അതിരൂപത ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറി ഉദ്ഘാടനം ചെയ്യും.അതിനോടൊപ്പം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉപപദയാത്രകൾ പാലയൂരിലേക്ക് പുറപ്പെടും.കൃത്യം 11.30 ആദ്യഘട്ട മുഖ്യ പദയാത്ര തീർത്ഥകേന്ദ്രത്തിൽ എത്തിചേരും.രണ്ടാം ഘട്ട പദയാത്ര ഉച്ചതിരിഞ്ഞ് 2 മണിക്ക് പാവറട്ടി സെൻ്റ്ജോസഫ് തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം 3 മണിക്ക് അതിരൂപതയിലെ യുവജനങ്ങളും ആയിരകണക്കിന് വിശ്വാസികളും സന്യസ്‌തരും ഒന്നിച്ച് അണിചേർന്നുകൊണ്ട് വികാരി ജനറാളച്ചന്മാരുടെ നേത്യത്വത്തിൽ പാലയൂരിൽ മുഖ്യ പദയാത്ര എത്തിച്ചേരും.തുടർന്ന് 4 മണിക്ക് മാർ ജേക്കബ് തൂങ്കുഴി നഗറിൽ വെച്ച് ചേരുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ പൂല അന്തോണി ഉദ്ഘാടനം ചെയ്യും.ത്യശ്ശൂർ അതിരൂപത മെത്രാപ്പോലിത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ സെക്രട്ടറി ചൊല്ലികൊടുക്കുന്ന വിശ്വാസ പ്രതിജ്ഞ വിശ്വാസികൾ ഏറ്റു ചൊല്ലും.തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയോടെ തീർത്ഥാടനം പര്യവസാനിക്കും.



Follow us on :

More in Related News