Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 21:36 IST
Share News :
ഗുരുവായൂർ:ബ്ലേഡ് മാഫിയയുടെ ഭീക്ഷണിയിൽ ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റവാളികളായ പ്രഹ്ളേഷിനേയും,ദിവേകിനേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു,ബിജെപി പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ.വിശ്വൻ എന്നിവർ ആശംസ നേർന്നു.മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി സ്വാഗതം പറഞ്ഞു.ആത്മഹത്യ ചെയ്ത മുസ്തഫയുടെ മകൻ ഷിയാസ്,സഹോദരൻ ഹക്കീം,നസി ഹക്കീം എന്നിവരും സമരത്തിൽ പങ്കെടുത്തു.ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന ഉപവാസ സമരത്തിന് ടി.വി.വാസുദേവൻ,ശോഭ ഹരിനാരായണൻ,കെ.സി.വേണുഗോപാൽ,കെ.ആർ.ചന്ദ്രൻ,കെ.കെ.സുമേഷ് കുമാർ,മനീഷ് കുളങ്ങര,കെ.സി.രാജു,കെ.കാളിദാസ്,ദീപ ബാബു,പ്രസന്നൻ വലിയപറമ്പിൽ,ദീപക് തിരുവെങ്കിടം,ഷിബീഷ് പാക്കത്ത്,മനോജ് പൊന്നുപറമ്പിൽ,ജിതിൻ കാവീട്,ഗൗതം രവി,കൃഷ്ണൻ നളന്ദ,ദിലീപ് കിളിയംപറമ്പിൽ,സൂരജ് താമരയൂർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.