Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2025 18:47 IST
Share News :
ഗുരുവായൂർ:ഗുരുവായൂരിൽ താൽക്കാലിക തുണിക്കടയ്ക്ക് തീപിടിച്ചു.കിഴക്കേ നടയിൽ എയുപി സ്‌കൂളിന് സമീപം ശബരിമല സീസണിൻ്റെ ഭാഗമായി ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ച താൽക്കാലിക കടയിലാണ് തീപിടുത്തം ഉണ്ടായത്.രാവിലെ 11.15-ന് കടയുടെ പുറകുവശത്ത് നിന്ന് തീ ഉയരുന്നത് എതിർ വശത്തുള്ള ബഹുനില പാർക്കിംഗ് കേന്ദ്രത്തിന് മുകളിലുള്ളവരാണ് കണ്ടത്.പാർക്കിംഗ് കേന്ദ്രത്തിലെ അഗ്‌നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇതേ തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.ബിജുവിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്.വസ്ത്രങ്ങളും ഇരുമ്പ് റാക്കുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും കത്തി നശിച്ചു.8 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഉടമ നെന്മിനി പയ്യപ്പാട്ട് വിഷ്‌ണു പറഞ്ഞു.ഇരുമ്പ് ഷീറ്റിനുള്ളിൽ ഈ കടയോട് ചേർന്ന് മറ്റൊരു തുണികടയും ഹോട്ടലും പ്രവർത്തിച്ചിരുന്നു.ഈ കടയിലെ തുണികളും ഹോട്ടലിലെ ഗ്യാസ് സിലിണ്ടറുകളും ഉടൻതന്നെ നീക്കം ചെയ്തു.കടയുടെ പുറകിൽ പേപ്പർ മാലിന്യം കത്തിച്ചതിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.തീപിടുത്തത്തെ തുടർന്ന് ഈ പ്രദേശത്ത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഒരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ താൽക്കാലികമായി കെട്ടി ഉയർത്തുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങൾ വലിയ സുരക്ഷ ഭീഷണിയാണ് ഉയർത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.