Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ. 23 നും 24 നും കാലിക്കറ്റ് ട്രേഡ് സെന്ററിൽ

22 Nov 2025 12:18 IST

NewsDelivery

Share News :

കോഴിക്കോട് ബിസിനസ് കേരളസംഘടിപ്പിക്കുന്ന ഐക്യൂ വെഞ്ചേർസ് രണ്ടാമത് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോയും ബിസിനസ് എക്‌സലൻസ് അവാർഡ് നൈറ്റും കാലിക്കറ്റ് ട്രൈഡ് സെന്ററിൽ ഡിസംബർ 23 നും 24 നും നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു


200 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ, ബിസിനസ് സെമിനാറുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമുകൾ, ഫ്‌ലീമാർക്കറ്റ്, നിക്ഷേപകരുടെ സംഗമം,ബിസിനസ് എക്‌സ ലൻസ് അവാർഡ് തുടങ്ങിയവ ഈ പരിപാടിയിൽ നടക്കും. മെഷിനറീസ്, ഓട്ടോമോട്ടീവ്‌സ്, വിദ്യാഭ്യാ സം, എഫ്എംസിജി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങൾ, പ്രോപ്പർട്ടീസ് റിയൽ എസ്റ്റേറ്റ്, കോസ്മെറ്റിക്‌സ്, ഫർണീച്ചേഴ്‌സ്, ബിൽഡിംഗ് മെറ്റീരിയൽ, ബിൽഡേഴ്‌സ്, അഗ്രികൾച്ചർ, ഡിജിറ്റൽ സാങ്കേതിക വിദ്യ കൾ എന്നിവ ഉൾപ്പടെ വിവിധ മേഖലകളിലെ 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ സജ്ജീ കരിക്കും.


ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസുകാരെ ഏകോപിപ്പിച്ച് കൂട്ടായ്‌മയിൽ വിജ യം കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിസിനസ് കേരള ഫൗണ്ടർ ആൻറ് ചെ യർമാൻ ഇ പി നൗഷാദ് പറഞ്ഞു ഇന്ത്യയിലെ പ്രമുഖ സംരംഭകരെ അവാർഡ് നൽകി ആദരിക്കും.


23 ന് രാവിലെ 11 ന് എക്സ്പോ തുടങ്ങും. 24 ന് വൈകീട്ട് 6 ന് സമാപന സമ്മേളനത്തോടനു ബന്ധിച്ച് അവാർഡ് നൈറ്റും ഏർപ്പെടുത്തിയിട്ടുണ്ട് എക്സ്പോയിൽ പ്രവേശന സൗജന്യം. പുതിയ സംരംഭം തുടങ്ങുന്നവർക്ക് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ 2025 ഏറെ പ്രയോജനം ചെയ്യുമെന്ന് സംഘടകർ പറഞ്ഞു.


കൂടുതൽ വിവരങ്ങൾക്ക് 7511188200, 7511199201, വാർത്ത സമ്മേളനത്തിൽ, ബിസിനസ് കേരള ഫൗണ്ടർ ആൻ്റ് ചെയർമാൻ ഇ പി നൗഷാദ്, സി കെ അജിനാസ് എന്നിവർ പങ്കെടുത്തു

Follow us on :

More in Related News