Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 21:54 IST
Share News :
കോഴിക്കോട് - ശനിയാഴ്‌ച (മാർച്ച് 8) ലോക വനിതാ ദിനത്തിൽ ശ്രദ്ധേയമായി വനികളുടെ രക്തദാനം. രക്തദാന സംഘടനയായ ടീം ഗിഫ്റ്റ് ഓഫ് ഹാർട്ടും കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. കോഴിക്കോട് വി കെ കൃഷ്‌ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തുന്ന വനിതാ സ്പെഷ്യൽ രക്തദാന ക്യാമ്പിൽ നഗരത്തെ വൃത്തിയായി സംരക്ഷിക്കുന്ന ഹരിത കർമ്മ സേനയിലെ വനിതാ അംഗങ്ങൾ രക്തം ദാനം ചെയ്യുന്നു. കൂടാതെ അഴക്, കുടുംബശ്രീ, പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി വനിതാ വിങ്ങ്, ഗിഫ്റ്റ് ഓഫ് ഹാർട്ട് വനിതാ വിങ് എന്നിവർ പങ്കാളികളാകും.
അതേദിവസം അവിടെ എത്തിച്ചേരുന്ന മുഴുവൻ വനിതകൾക്കും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാംപും ഒരുക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
More in Related News
Please select your location.