Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖ്‌വാക് ഖത്തറിന്റെ ജനറൽ ബോഡി യോഗം ചേർന്നു.

26 Dec 2024 12:59 IST

ISMAYIL THENINGAL

Share News :

ദോഹ: അയിരൂർ - കോടത്തൂർ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ (അഖ്‌വാക്ക്) ജനറൽ ബോഡി യോഗം നടന്നു. പ്രസിഡണ്ട് എം.മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തെ ഖത്തറിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് ചെറുവല്ലൂർ, ഹൃസ്വസന്ദർശനാർത്ഥം ദോഹയിലെത്തിയ പ്രൊഫസർ കെ.മുഹമ്മദ്‌ അയിരൂർ എന്നിവർ അഭിസംബോധന ചെയ്തു. 


നോർക്കയുടെ സേവനങ്ങളും പ്രവാസിയും എന്ന വിഷയം അവതരിപ്പിച്ച സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് ചെറുവല്ലൂർ പ്രവാസി ക്ഷേമനിധി, ഐ.സി.ബി.എഫ് ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങളിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകുകയും ഇൻഷുറൻസ് ഫോം വിതരണവും നിർവ്വഹിച്ചു. ചെറിയ വരുമാനക്കാരേയും, ക്യാമ്പുകളിൽ എത്തിച്ചേരാൻ കഴിയാത്തവരായ ഗ്രോസറി, കഫ്റ്റീരിയ, റെസ്റ്റോറന്റ് ജോലിക്കാരേയും നേരിട്ട് കണ്ട് സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ദിക്കണമെന്നും പ്രാദേശിക കൂട്ടായ്മകൾക്ക് മാത്രമേ അവരെ തിരിച്ചറിയാൻ കഴിയൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.  


അഖ്‌വാക്കിന്റെ നേതൃത്വത്തിൽ നാട്ടിൽ നടക്കുന്ന ക്ഷേമ പ്രവർത്തനങ്ങളെ പ്രൊഫസർ കെ.മുഹമ്മദ്‌ അയിരൂർ അഭിനന്ദിച്ചു. ലഹരി ഉപയോഗത്തെ ചെറുക്കാനായി അഖ്‌വാക്കിന്റെ കൂടി പിന്തുണയോടെ നാട്ടിൽ ആരംഭിച്ച പ്രത്യാശ കൂട്ടായ്‌മയുടെ പ്രവത്തനങ്ങൾ അഭിനന്ദനാർഹമാണെന്നു അദ്ദേഹം പറഞ്ഞു.


അഖ്‌വാക് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തിയ സ്റ്റെപ്പ്സ് ചാലഞ്ചിൽ വിജയികളായ സുഹൈർ ഉമ്മർ (ഒന്നാം സ്ഥാനം), ഫിറോസ് പി.എം (രണ്ടാം സ്ഥാനം) എം.മുഹമ്മദലി (മൂന്നാം സ്ഥാനം) എന്നിവർക്ക് ട്രോഫികൾ പ്രൊഫസർ കെ.മുഹമ്മദ്‌, അഖ്‌വാക് വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ കോടത്തൂർ, സിദ്ദിഖ് ചെറുവല്ലൂർ തുടങ്ങിയവർ വിതരണം ചെയ്തു. വക്റ യിലെ ബിൻ താമിർ റെസ്റ്റാറെൻറ്റിൽ ചേർന്ന യോഗം അനസ് അബ്ദുൽ ലത്തീഫിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി നിഷാദ് കോടത്തൂർ സ്വാഗതം പറഞ്ഞു. പ്രൊ. കെ. മുഹമ്മദ് അയ്രൂരിന്റെ പ്രാർത്ഥനയോടെ യോഗം അവസാനിച്ചു.

Follow us on :

More in Related News