Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാവിയുടെ കൃഷി: ഹൈഡ്രോഫോണിക്‌സ് സന്ദർശനം നടത്തി കേരള വിഭാഗം ബാലവേദി

24 Feb 2026 16:08 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ​ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിങ് ​എം എസ് എഫ് ന്റെയും, ബാലവിഭാഗത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഒമാനിലെ പ്രമുഖ ഫുഡ് ബ്രാൻഡ് ആയ ​ട്രുഫുഡ് ന്റെ ഹൈഡ്രോഫോണിക്സ് ഫെസിലിറ്റി സന്ദർശിക്കാൻ ഉള്ള അവസരം ഒരുക്കി . ഹൈഡ്രോഫോണിക്സ് രംഗത്തെ ഏറ്റവും ആധുനികമായ പ്രയോഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്താൻ വേണ്ടി ഉള്ള ഒരു പഠന സന്ദർശനമാണ് നടത്തിയത് .കേരളവിങ് കുട്ടികളും രക്ഷിതാക്കളും അടക്കം എഴുപതോളം ആളുകൾ പങ്കെടുത്തു. അവിടുത്തെ കാർഷികരംഗത്തെ എഞ്ചിനീയർമാർ കാര്യങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .

 ഹൈഡ്രോഫോണിക്‌സ് രീതിയിൽ ചെടികൾ നേടുന്നതിനുള്ള പ്രവർത്തി പരിചയ സെഷനും അവിടെ ക്രമീകരിച്ചത് കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയി .

 കേരള വിങ്ങിന്റെ നന്ദി സൂചകമായി ​ട്രുഫുഡ്നു കേരളവിങ് ശാസ്ത്ര വിഭാഗം സെക്രട്ടറി റോഫിൻ കെ ജോൺ ഉപഹാരം കൈമാറി. കുട്ടികളിലും മുതിർന്നവരിലും ശാസ്ത്ര അവബോധം വളർത്തുന്ന കേരള വിങ്ങിന്റെ എ​ല്ലാ പ്രവർത്തനങ്ങളും അഭിനന്ദനീയമാണെന്നു ​ട്രുഫുഡ് മാനേജ്‌മന്റ് അറിയിച്ചു . തുടർന്നും എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു .

Follow us on :

More in Related News