Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2025 19:39 IST
Share News :
കണ്ണൂർ: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കും. കണ്ണൂർ ജില്ലക്കാരിയായ അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനിൽ നിന്നാണ് അവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചു പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന പിപി ദിവ്യയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായത്. തുടർന്ന് എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇവർക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. ഇക്കുറി ദിവ്യക്ക് പാർട്ടി സീറ്റ് നൽകിയിട്ടില്ല.
പതിനാറ് ഡിവിഷനുകളിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സിപിഎം മത്സരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്ഥാനാർത്ഥികൾക്കും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നൽകിയെന്ന് കെകെ രാഗേഷ് വിശദീകരിച്ചു.
സ്ഥാനാർത്ഥികൾ
കരിവെള്ളൂർ - എവി ലേജു (കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
മാതമംഗലം - രജനി രാജു (ആശ വർക്കേർസ് യൂണിയൻ സംസ്ഥാന നേതാവ്)
പേരാവൂർ - നവ്യ സുരേഷ് (എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി)
പാട്യം - ഷബ്ന (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പന്ന്യന്നൂർ - പി പ്രസന്ന (അങ്കൺവാടി വർക്കേർസ് യൂണിയൻ നേതാവ്)
കതിരൂർ - എകെ ശോഭ (സിപിഎം ലോക്കൽ സെക്രട്ടറി
പിണറായി - അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പെരളശേരി - ബിനോയ് കുര്യൻ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
അഞ്ചരക്കണ്ടി - ഒ.സി.ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി)
കൂടാളി - പിപി റെജിൻ (കുറ്റ്യൂട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്)
മയ്യിൽ - കെ മോഹനൻ (ആദിവാസി ക്ഷേമ സമിതി പ്രസിഡൻ്റ്)
അഴീക്കോട് - കെ വി ഷക്കീല്‍ (സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി
കല്യാശേരി - വി വി പവിത്രന്‍ (സിപിഎം പാപ്പിനിശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി)
ചെറുകുന്ന് - എം വി ഷിമ (ഡിവൈഎഫ്ഐ സംസ്ഥാന നേതാവ്)
പരിയാരം - പി രവീന്ദ്രന്‍ (കർഷക സംഘം നേതാവ്)
കുഞ്ഞിമംഗലം - പി വി ജയശ്രീ ടീച്ചർ (ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ്
Follow us on :
Tags:
More in Related News
Please select your location.