Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ്: ഗ്രൂപ്പ് ഡ്രോയും ട്രോഫി ലോഞ്ചിംഗും ഇന്ന്

20 Apr 2026 12:35 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് (TAM) സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി ഗ്രൂപ്പ് ഡ്രോ ഇവന്റും ട്രോഫി ലോഞ്ചിംഗും 2026 ഏപ്രിൽ 20 ന് ആഗ്രഹം റൂവി ഗാലക്സി ഹാളിൽ നടക്കും.

“More than a Game… More than a Fest… It’s a Mission of Love” എന്ന ആശയവുമായി സംഘടിപ്പിക്കുന്ന പരിപാടി കായികാത്മകതയെയും സമൂഹ ഐക്യത്തെയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കും.

പ്രോഗ്രാമിൽ മുഖ്യാതിഥികളായി മിസ്റ്റർ ലൈബു മൊഹമ്മദ്, മിസ്സ് വിദിത സുധീഷ് എന്നിവർ പങ്കെടുക്കും. വിവിധ സ്പോൺസർമാരുടെയും സാമൂഹിക പ്രവർത്തകരുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ പരിപാടി മസ്കറ്റിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ കായിക-സാംസ്കാരിക വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും സംഘാടകർ പറഞ്ഞു.

Follow us on :

More in Related News