Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി.

20 Apr 2026 16:57 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: മുപ്പത്തെട്ട് വർഷത്തെ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഷീർ പള്ളിപ്പാട്ടിനു ഖത്തർ ചെറുവല്ലൂർ നൂറുൽ ഇസ്ലാം കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡണ്ട് പി.ഷമീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പിൽ ട്രഷറർ സിദ്ദിഖ് ചെറുവല്ലൂർ ആമുഖ പ്രഭാഷണം നടത്തി.


ഉപദേശക സമിതി അംഗങ്ങളായ അബ്ദുറഹ്മാൻ പാവൂരയിൽ, കെ.ഷാഹുൽ ഹമീദ്,

വൈസ് പ്രസിഡണ്ട് സി.വി ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. മെമ്പർമാരായ പി.നൗഷാദ്, ഷാഫി കല്ലാട്ടേൽ , ഫൈസൽ വാഴമ്മലയിൽ, വി.ഫാരിസ് തുടങ്ങിവർ പങ്കെടുത്തു.

യാത്രയയപ്പിലൂടെ നിങ്ങൾ കാണിച്ച സ്നേഹത്തിനും മുപ്പത്തെട്ട് വർഷത്തെ പ്രവാസത്തിൽ കൂടെ ഉണ്ടായിരുന്നവർക്കും, നമ്മെ വിട്ടുപോയവരെ ഓർത്തും,ഇസ്ലാമിക ജീവിത ചര്യയും, ചരിത്രങ്ങളും ഓർമ്മപ്പെടുത്തി ബഷീർ പള്ളിപ്പാട്ട് തന്റെ യാത്രയയപ്പിന് നന്ദി പറഞ്ഞു.


ദീർഘകാലം കമ്മിറ്റിയുടെ ഭാരവാഹിയായും എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും ചെറുവല്ലൂർ മഹല്ലിന്റെയും, പ്രദേശവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങളിലും, പ്രവാസി സമൂഹത്തിന് വേണ്ടിയും നിസ്വാർത്ഥ സേവനം കാഴ്ചവെച്ച ധന്യമായ ജീവിതമായിരുന്നു ബഷീർസാഹിബിന്റേതെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രവാസ ഭൂമികയിൽ ഇസ്ലാമിക പ്രബോധന രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളും, സാമൂഹിക സാംസ്കാരിക രംഗത്തെ ഇടപെടലുകളും, വിലപ്പെട്ട ഉപദേശ നിർദേശങ്ങളും, പ്രതിസന്ധി ഘട്ടങ്ങളിൽ നൽകുന്ന സഹകരണവും എന്നും ഓർമ്മിക്കപ്പെടുന്നതും മാതൃകാപരവുമാണ്.


നാട്ടിൽ കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ ജീവിതത്തിന് സർവ്വശക്തന്റെ അനുഗ്രഹവും എല്ലാ നന്മകളും ഉണ്ടാവട്ടെയെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ ഖത്തർ പ്രവാസി സുഹൃത്തുക്കൾ എന്നും ഓർമ്മിക്കപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത വർക്ക് സെക്രട്ടറി റിയാസ് കാദർ നന്ദി പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി 

https://enlightmedia.in/news/category/gulf


ഗൾഫ് വാർത്തകൾ തൽസമയം അറിയുന്നതിനായി 

 വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക  

https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News