Sat Jun 7, 2025 12:02 PM 1ST

Location  

Sign In

മത്സ്യതൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി 2024-25:ഇൻഷുറൻസ് തുക വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

26 Jan 2025 13:23 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എഫ്(ആർ)16/87/സി ഇസഡ് സാന്ത്വനം എസ്എച്ച്ജിയിലെ അംഗമായ പി.എച്ച്.അബീനയ്ക്ക് മത്സ്യതൊഴിലാളി അപകട ഇൻഷൂറൻസ് തുകയായ 95,799 രൂപയുടെ ചെക്ക് മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീല രാജ് കമൽ വിതരണം ചെയ്തു.അബീന വീടിന്റെ ബാത്‌റൂമിൽ തെന്നിവീണ് കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന്റെ മെഡിക്കൽ ബില്ലിന് ആനുപാധികമായാണ് ഈ തുക സഹകരണ സംഘം അനുവദിച്ച് കൊടുത്തത്.മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്‌ കെ.എം.അലി അധ്യക്ഷത വഹിച്ചു.മത്സ്യ ഫെഡ് ജില്ലാ മാനേജർ കെ.സുജ,ഫിഷറീസ് ഓഫീസർ രേഷ്മ ആർ.നായർ,പ്രൊജക്റ്റ്‌ ഓഫീസ്സർമാരായ ബി.അരുണിമ,കെ.നിഖിൽ,സംഘം സെക്രട്ടറി സനില സുധീരൻ,സംഘം വൈസ് പ്രസിഡന്റ്‌ കെ.വി.സന്തോഷ്‌,ബോർഡ് മെമ്പർമാരായ എ.എ.ശിവദാസൻ,കെ.നാരായണൻ,നസീമ അയൂബ്,വസന്തവേണു,സംഘം ജീവനക്കാരായ റീന കരുണൻ,സെക്കീന മുസ്തഫ എന്നിവർ സംസാരിച്ചു.മത്സ്യതൊഴിലാളി വനിതകൾക്കും,എസ്എച്ച്ജി അംഗങ്ങൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.സാഫ് ജില്ലാ കോഡിനേറ്റർ കെ.വി.സച്ചിത,റിലയൻസ് ഫൌണ്ടേഷൻ കോഡിനേറ്റർ നഫാസ് കെ.നാസർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.


Follow us on :

More in Related News