Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 20:34 IST
Share News :
കോഴിക്കോട് :ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണത്തിന്
നവ സംരംഭകർ കണ്ടെത്തിയ
പദ്ധതി നടപ്പായാൽ കോഴിക്കോട് കോർപ്പറേഷൻ രാജ്യത്തിന് മാതൃകയാകുമെന്നും അടുത്ത വർഷത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന്
മേയർ ഡോ.ബീന ഫിലിപ്പ് .
കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ്റെ ( കെ പി എം എ ) ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ "വൃത്തി " യ്ക്ക് ആദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മാലിന്യം സമ്പാത്താക്കുന്ന പുതിയ സംരംഭകരെയാണ് നിലവിൽ ലഭിച്ചിട്ടുള്ളത് ,
കോർപ്പറേഷൻ്റെ
മാലിന്യം സംസ്ക്കരണ പദ്ധതിക്ക് കെ പി എം എ യുടെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തണം. കോഴിക്കോട് കോർപ്പറേഷൻ
ഹരിത കർമ്മ സേന അംഗങ്ങളെ അഹമ്മദാബാദിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും വന്ന കുട്ടിയുമായി പരിചയപ്പെട്ടപ്പോൾ
ഇവർ ഭാവിയിൽ റിസോഴ്സ് പേർസൺ ആകാൻ കഴിയുമെന്ന് അവർ പറഞ്ഞതായി മേയർ അനുഭവം പങ്കുവച്ചു. വൃത്തിക്ക് സമ്മാനം വാങ്ങിയതെങ്കിൽ കഷ്ടപ്പെടുന്ന കോർപ്പറേഷനാണ് എന്നല്ലെ അർത്ഥം സ്വാഭാവികമായും നമ്മുടെതല്ലാത്ത കുറ്റങ്ങളെ കൊണ്ട് പദ്ധതി നടത്തിയില്ലെങ്കിൽ സഹായിക്കണമെന്നാ വശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും
ഒപ്പം ചേർന്ന് മുഖ്യമന്ത്രിയെ കാണാൻ പോകുമെന്നും മേയർ അറിയിച്ചു.
വൃത്തി കോൺക്ലേവിൽ മികച്ചകോർപ്പറേഷനായി അവാർഡ് ലഭിച്ച കോഴിക്കോട് കോർപ്പറേഷനുള്ള കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ്റെ ആദരവ് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ എസ് ജയശ്രീയും ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ എന്നിവർ ചേർന്ന്
കെ പി എം എ സംസ്ഥാന പ്രസിഡന്റ് ജെ സുനിൽ,
കെ പി എം എ സംസ്ഥാന ജനറൽ സെക്രട്ടറി 'പി ബി ഐ മുഹമ്മദ് അഷറഫ് എന്നിവരിൽ
നിന്നും ഏറ്റുവാങ്ങി.
101
ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഉപഹാരം മേയർ സമ്മാനിച്ചു.
ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ
കെ പി എം എ സംസ്ഥാന പ്രസിഡന്റ് ജെ സുനിൽ അധ്യക്ഷത വഹിച്ചു.
അലോക് കുമാർ സാബു മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വ്യവസായം കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു മുഖ്യാതിഥിയായി.
കെ പി എം എ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി ഐ മുഹമ്മദ് അഷറഫ് , പി അരുൺ കുമാർ , എ എം കുഞ്ഞുമൊയ്തിൻ, എ എം റഷീദ് , വി കെ അജയ് കുമാർ ,
പി റസാക്ക്
എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :വൃത്തി കോൺക്ലേവിൽ മികച്ച കോർപ്പറേഷനായി അവാർഡ് ലഭിച്ച കോഴിക്കോട് കോർപ്പറേഷനുള്ള കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ്റെ ആദരവ് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ എസ് ജയശ്രീയും ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ എന്നിവർ ചേർന്ന്
കെ പി എം എ സംസ്ഥാന പ്രസിഡന്റ് ജെ സുനിൽ,
കെ പി എം എ സംസ്ഥാന ജനറൽ സെക്രട്ടറി 'പി ബി ഐ മുഹമ്മദ് അഷറഫ് എന്നിവരിൽ
നിന്നും ഏറ്റുവാങ്ങുന്നു
Follow us on :
More in Related News
Please select your location.