Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2025 19:02 IST
Share News :
ഗുരുവായൂർ:മാറുന്ന കാലഘട്ടത്തിലും മാറാതെ നിൽക്കേണ്ട ശാശ്വതമൂല്യങ്ങളെ നമ്മളെ ഓർമപ്പെടുത്തുന്നതാണ് ഉത്സവങ്ങളെന്ന് മോഹൻജി ഫൗണ്ടേഷൻ ചെയർമാൻ ബ്രഹ്മർഷി മോഹൻജി പ്രസ്താവിച്ചു.ഗുരുവായൂരിൽ സഞ്ജീവനി ഓണാഘോഷവും,സത്സംഗവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഘോഷങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെ ആഘോഷിക്കുമ്പോൾ മാത്രമാണ് ആഘോഷങ്ങൾ കാലാതിവർത്തിയായി നിലനിൽക്കുന്നത്.അല്ലെങ്കിൽ അവ നശിച്ച് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ കെ.സി.ശിവദാസ് മുഖ്യപ്രഭാഷണം നടത്തി.സംവിധായകൻ വിജീഷ് മണി,പ്രശാന്ത് വർമ്മ,സുനിൽകുമാർ വല്ലച്ചിറ,വാർഡ് കൗൺസിലർ രേണുക ശങ്കർ എന്നിവർ സംസാരിച്ചു.ചടങ്ങുകളുടെ ഭാഗമായി അവതാര സങ്കൽപ്പത്തിൽ മഹാഭിഷേകം,ഭജൻസ്,പ്രസാദവിതരണം എന്നിവയ്ക്ക് സബിത രഞ്ജിത്,സതീഷ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.ഇരുനൂറ് കുടുംബങ്ങളിലേക്ക് അരി,പലവ്യഞ്ജനങ്ങൾ,പച്ചക്കറികൾ ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു.തുടർന്ന് ഓണക്കോടികളും വിതരണം ചെയ്തു.പൂക്കള മത്സരം,ഉറിയടി,തീറ്റമത്സരം തുടങ്ങി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഉത്രാട സദ്യയും നടത്തി.മത്സരങ്ങൾക്ക് പോളി ഫ്രാൻസിസ്,നവ്യ പ്രേമൻ,ജോഫി ജോസഫ്,സായി ശ്രീമേനോൻ എന്നിവർ നേതൃത്വം നൽകി.കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.