Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സത്യവിശ്വാസം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍.

30 Mar 2025 19:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി; സത്യവിശ്വാസം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനായിലെ വിശ്വാസ പരിശീലകര്‍ക്കായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ.ചന്ദ്രന്‍കുന്നേല്‍. നിഖ്യസൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടുനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജീവിതം നേരിടുന്ന ബാഹ്യമായ വെല്ലുവിളികള്‍, നിഖ്യസൂനഹദോസ് ഒരു പഠനം, വിശ്വാസജീവിതം നേരിടുന്ന ആന്തരിക വെല്ലുവിളികള്‍ എീന്ന വിഷയങ്ങളിലാണ് സെമിനാര്‍ നടന്നത്. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, റവ.ഡോ. ജെയിംസ് പുലിയുറമ്പില്‍, റവ.ഡോ. ഷീന്‍ പാലയ്ക്കതടത്തില്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു. സണ്‍ഡേസ്‌കൂള്‍ മേഖലാ ഡയറക്ടര്‍ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫെറോനായ്ക്കു കീഴിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നൂറോളം അധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു. 



Follow us on :

More in Related News