Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2026 17:48 IST
Share News :
ചാവക്കാട്:മഴക്കാല രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കുന്നതിൻ്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മാർഗനിർദ്ദേശ പരിപാടിയും സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം അധ്യക്ഷത വഹിച്ചു.നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി.ദിലീപ് സ്വാഗതം ആശംസിച്ചു.തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധത്തെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസും തുടർനടപടികൾക്കുള്ള മാർഗനിർദ്ദേശങ്ങളും നൽകി.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.യതീന്ദ്രദാസ്,ലിഷ മത്രംകോട്ട്,സുബൂറ,കെ.പി.രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.നഗരസഭയിലെ വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ,ഹെൽത്ത് വിഭാഗം ജീവനക്കാർ,തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങി നിരവധിപേർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കാനും യോഗത്തിൽ തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.