Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 18:46 IST
Share News :
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളിൽ പോകാനുള്ള യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോക്കേറ്റ കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.