Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണങ്ങിയ പുല്ലിന് തീപിടിച്ചു

04 Jan 2026 20:41 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ കാദിരിയ പള്ളിക്ക് പടിഞ്ഞാറ് വശം ഇന്ന് വൈകുന്നേരം നാലുമണിയോടെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു.പടിഞ്ഞാറ് ഭാഗത്തുനിന്നും കിഴക്കോട്ടാണ് തീ പടർന്നത്.കാറ്റാടി മരങ്ങളും അടിക്കാടും കത്തിനശിച്ചു.ഗുരുവായൂർ ഫയർഫോഴ്സ് എത്തിയെങ്കിലും തീ പടരുന്നിടത്തേക്ക് വാഹനത്തിന് എത്താൻ കഴിഞ്ഞില്ല.ജനവാസ കേന്ദ്രത്തിന് പത്തുമീറ്റർ അകലെ വെച്ചാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.പച്ചോലകളും,മരച്ചില്ലകളും,ഫയർ ബീറ്ററും ഉപയോഗിച്ച് അടിച്ചാണ് തീ കെടുത്തിയത്.നാട്ടുകാരുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണക്കാൻ ആയത്.നാട്ടുകാരായ അഷ്‌കർ,അലി,ഷാനിഫ്,നിഷാർ,ഷഹീർ,സുഫി,ഫൈസൽ,അസി.സ്റ്റേഷൻ ഓഫീസർ എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ ഫയർ ഫോഴ്സ് യൂണിറ്റും ചേർന്നാണ് തീ അണച്ചത്.

Follow us on :

More in Related News