Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുവത്സര ആഘോഷത്തിന് എത്തിച്ച എം ഡി എം എ യുമായി ലഹരിക്കടത്ത് സംഘം പിടിയിൽ

01 Jan 2025 19:50 IST

Saifuddin Rocky

Share News :

കരിപ്പൂർ : പുതുവത്സര ആഘോഷത്തിന് വിപണനത്തിനായി എത്തിച്ച എം ഡി എം എ യുമായി 5 പേർ പിടിയിലായി.കോഴിക്കോട് വിമാനത്താവള പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്. ലഹരിക്കടത്തിന് ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്.കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിൽ സ്വദേശി മങ്ങാട്ടുപറമ്പിൽ ജാനിസ് (34), കൊണ്ടോട്ടി അന്തിയൂർകുന്ന് സ്വദേശി മങ്ങാട്ടീരി മുഹമ്മദ് ഷരീഫ് (31) , നെടിയിരുപ്പ് മുസ്ലിയാരങ്ങാടി സ്വദേശി പാടത്ത് ഫാരിസ് (29), പുളിക്കൽ ചെറുമുറ്റം സ്വദേശി മുഹമ്മദ് ഷാഫി (36),നെടിയിരുപ്പ് മണ്ണാരംകുന്ന് വീട്ടിൽ പ്രവീൺ ( 30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 15 ഗ്രാമോളം എം ഡി എം എ യും ഇലക്ട്രിക്ക് ത്രാസും പിടികൂടിയിട്ടുണ്ട്. പിടിയിലായ ജാനിസിന്റെ പേരിൽ ആലപ്പുഴ മാരാരിക്കുളം പോലിസ് സ്റ്റേഷനിൽ രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയ കേസുണ്ട്. മലപ്പുറത്ത് 318 കിലോ ഗ്രാമോളം കഞ്ചാവ് പിടികൂടിയത് ഉൾപ്പെടെ നിരവധി ലഹരിക്കടത്ത് കേസിൽ പ്രതിയാണ് ഷരീഫ്. കഴിഞ്ഞ വർഷം കോഴിക്കോട്ട് 50 ഗ്രാമോളം എം ഡി എം എ പിടികൂടിയ കേസിൽ പ്രതിയായ ഷാഫി കഴിഞ്ഞ മാസം കൊടുവള്ളിയിൽ എം ഡി എം എ പിടികൂടിയ കേസിൽ രണ്ടാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഫാരിസിനും കരിപ്പൂർ സ്റ്റേഷനിൽ ലഹരി കേസ് നിലവിൽ ഉണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരി കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി സേതു, കരിപ്പൂർ ഇൻസ്പക്ടർ അബ്ബാസലി, സബ് ഇൻസ്പക്ടർ ജിഷിൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും കരിപ്പൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Follow us on :

More in Related News