Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2026 16:47 IST
Share News :
കോഴിക്കോട്: റിയൽ എസ്റ്റേറ്റ്, കൺസട്രക്‌ഷൻ മേഖലയിൽ പുതുചരിത്രം സൃഷ്ടിച്ച് ഒരുവർഷത്തിനുള്ളിൽ 1000 ഫ്ലാറ്റുകൾ കൈമാറാനൊരുങ്ങി കാപ്പ്ക്കോൺ ഗ്രൂപ്പ്. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയംകൊണ്ട് ആയിരം ഫ്ലാറ്റുകൾ ഒരു ഗ്രൂപ്പിന്‍റേതായി കൈമാറുന്നത്. ഐ ടി മേഖലയിൽ അയ്യായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുത്തൻ പദ്ധതികൾ വിഭാവനം ചെയ്ത് കോഴിക്കോടിന്‍റെ വികസനമുഖമായി മാറുകയാണ് കാപ്പ്ക്കോൺ ഗ്രൂപ്പ്.
ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റം പന്തീരാങ്കാവിലെ കാപ്പ്ക്കോൺ സിറ്റിയിൽ ഏപ്രിൽ 24, 25, 26 തീയതികളിൽ ചെയർമാൻ സി. അൻവർ സാദത്ത് നിർവഹിക്കും. ഇന്ത്യയിലും വിദേശത്തും പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ലാൻഡ് മാർക്ക് ഡെവലപ്പേഴ്സും ബേസ് ലൈൻ പ്രൊജക്ടും കൈകോർത്ത് കാപ്പ്ക്കോൺ ഗ്രൂപ്പായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. റസിഡൻഷ്യൽ, കൊമേഷ്യൽ, കൺസ്ട്രക്ഷൻ പദ്ധതികളിലൂടെ കാൽ നൂറ്റാണ്ട് കാലം പ്രവർത്തന പാരമ്പര്യമുള്ള കാലിക്കറ്റ് ലാൻഡ് മാർക്ക് ഡെവലപ്പേഴ്സ് ഒരുവർഷം മുൻപ് കാപ്പ്ക്കോൺ ഗ്രൂപ്പിനു കീഴിലേക്കു പ്രവർത്തനം മാറ്റിയിരുന്നു.
നേരത്തേ പ്രഖ്യാപിച്ച ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം മേഖലകളിൽ 25 വ്യത്യസ്തമായ പദ്ധതികൾ രണ്ടു വർഷത്തിനകം നടപ്പിലാക്കുമെന്ന് അൻവർ സാദത്ത് പറഞ്ഞു. കാപ്പ്ക്കോൺ സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അക്ബർ സാദിഖ്, ഡയറക്ടർമാരായ അരുൺ എസ് ബാബു, ജിജോയ് ജി എസ്, കാപ്പ്ക്കോൺ സിറ്റിയുടെ ജനറൽ മാനേജർ- ഓപ്പറേഷൻസ് സാജിർ നടുവത്തിനി തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.