Tue Dec 12, 2023 10:56 PM 1ST

Location  

Sign In

“ഫ്രെയ്മിംഗ് ദി വേൾഡ്” ഫോട്ടോഗ്രഫി ക്യാമ്പ് സംഘടിപ്പിച്ചു

26 Apr 2026 14:33 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മസ്ക‌റ്റ് കേരള വിങും, നിക്കോൺ കമ്പനിയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിച്ച “ഫ്രെയ്മിംഗ് ദി വേൾഡ്” ഫോട്ടോഗ്രഫി ക്യാമ്പ് ഏപ്രിൽ 25-ന് മസ്കറ്റിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ദർസൈത് ഹാളിൽ വെച്ചായിരുന്നു പരിപാടി.

ഫോട്ടോഗ്രഫി രംഗത്തെ നവീന സാങ്കേതിക വിദ്യകളെക്കുറിച്ച് കുട്ടികൾക്ക് പരിചയം നേടാൻ ക്യാമ്പ് സഹായകമായി. കേരള വിങ് അംഗങ്ങളായ ഏകദേശം 25ഓളം കുട്ടികൾ പങ്കെടുത്തു. നിക്കോൺ ട്രെയിനറായ തട്ടിനീ ഡേയാണ് ക്യാമ്പ് നയിച്ചത്.

ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു നന്ദി രേഖപ്പെടുത്തി. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ മുജീബ് മജീദ്, ബിബിൻ ദാസ് എന്നിവർ ചേർന്ന് പങ്കെടുത്തവർക്ക് മൊമെന്റോ വിതരണം ചെയ്തു.

Follow us on :

More in Related News