Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2025 17:57 IST
Share News :
കുറ്റ്യാടി: മൊകേരി ഗവ. കോളേജ് അലുംമിനി അസോസിയേഷൻ (മാസ്) കോളേജിൽ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട സമർപ്പണം ബുധനാഴ്ച്ച നടക്കും. പകൽ രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ പദ്ധതി സ്പോൺസർ ചെയ്ത പ്രവാസി വ്യവസായിയും പൂർവവിദ്യർഥിയുമായ നാസർ നെല്ലോളി പദ്ധതി സമർപ്പിക്കും. കോഴിക്കോട് പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണറും
പൂർവ വിദ്യാർഥിയുമായ ടി കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തും.
വി കെ റീത്ത (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ),
ഒ ടി നഫീസ (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) എന്നിവർ മുഖ്യാതിഥികളാകും.
ബാദുഷ ബിഎം ആൻഡ് ടീം അവതരിപ്പിക്കുന്ന ഗാനവിരുന്നും അരങ്ങേറുമെന്ന് പ്രൻസിപ്പൽ അഷറഫ്, മാസ് പ്രസിഡൻ്റ് വി കെ രഘുപ്രസാദ്, സെക്രട്ടറി മനോജ് അരൂർ എന്നിവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.