Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 14:02 IST
Share News :
കോഴിക്കോട് : എയ്‌ഡഡ് സ്കൂളുകളിൽ തൊഴിൽ സുരക്ഷയും വിദ്യാ : ഭ്യാസ നിലവാരവും ഉറപ്പാക്കാൻ നിയമന നടപടികളുടെ വേഗം കൂ ട്ടണമെന്ന് കേരള പ്രൈവറ്റ് (എയ്‌ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിയമനം നടക്കാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. ഭിന്ന ശേഷി സംവരണ നിയമത്തിന്റെ മറവിൽ സംസ്‌ഥാനത്തെ എണ്ണാ യിരത്തിലധികം എയ്‌ഡഡ് സ്‌കൂളുകളിൽ നിയമനം സ്തംഭിച്ചിരി ക്കുകയാണ്. ഇവിടെ മാനേജർമാർ നടത്തിയിട്ടുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് മുഖ്യഅതിഥി ആയിരുന്നു. വിദ്യാഭ്യാസ സമ്മേളനത്തിൽ എൻ വി ബാബുരാജ് അധ്യക്ഷനായിരുന്നു . കെ എം റഹ്മത്തുള്ള ക്ലാസ്സ് എടുത്തു . പ്രതിനിധി സമ്മേളനം കെ എസ് അനിയൻ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ബാബു സർവോത്തമൻ അധ്യക്ഷത വഹിച്ചു.രാജൻ നായർ , അഹമ്മദ് പുന്നക്കൽ ,വി എം ചന്ദ്രൻ ,ഭാസ്കരൻ മാസ്റ്റർ , ബംഗ്ലത്ത് മുഹമ്മദ് ,പി കെ അൻവർ , ഡോ നിഷ ഡി, സബീലുദീൻ,അഭിലാഷ് പാലാഞ്ചേരി ,രാധേഷ് ഗോപാൽ , പി പി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.