Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടേഴ്സ് ദിനം: പാലിയേറ്റീവ് കെയർ വിദഗ്ധൻ ഡോ. എം. വിജയനെ ആദരിച്ച് റോട്ടറി ക്ലബ് ഓഫ് കോഴിക്കോട് വെസ്റ്റ്

02 Jul 2026 08:17 IST

NewsDelivery

Share News :

കോഴിക്കോട്: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് കോഴിക്കോട് വെസ്റ്റ്, വേദനാശമന-പാലിയേറ്റീവ് കെയർ രംഗത്തെ പ്രമുഖ വിദഗ്ധനായ ഡോ. എം. വിജയനെ ആദരിച്ചു.

ക്ലബ് പ്രസിഡന്റ് സന്ദീപിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജി.ജി.ആർ സവജേഷ്, സെക്രട്ടറി വൈശാഖ്, സീനിയർ റോട്ടേറിയൻ അഡ്വ. പ്രഭീഷ് പി. ടി. എന്നിവർ ചേർന്ന് ഡോ. എം. വിജയന് മൊമെന്റോ സമ്മാനിച്ച് ആദരവ് നൽകി.

ആരോഗ്യരംഗത്തും പ്രത്യേകിച്ച് പാലിയേറ്റീവ് കെയർ മേഖലയിലും സമൂഹത്തിന് നൽകിയ സമർപ്പിത സേവനത്തിനും ശ്രദ്ധേയമായ സംഭാവനകൾക്കും അംഗീകാരമായാണ് ഡോ. എം. വിജയനെ ആദരിച്ചതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News