Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2026 21:39 IST
Share News :
ചാവക്കാട്:കുടുംബശ്രീ ജില്ലാ മിഷൻന്റെ ഉയരെ ജില്ലാതല ജെൻഡർ ക്യാമ്പയിൻ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വെച്ച് സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.കെ.പ്രസാദ് സ്വാഗതം പറഞ്ഞു.തൃശ്ശൂർ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ.ദീപക് ഉയരെ പദ്ധതിയെ കുറിച്ച് വിശദീകരണം നൽകി.ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ പരിപാടിയിൽ സംബന്ധിച്ചു.തൃശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ചെയർപേഴ്‌സന്മാർക്ക് ആദരവ് നൽകി.ചാവക്കാട് നഗരസഭ 23-ആം വാർഡ് കൗൺസിലർ അഡ്വ.ഹിബ മിഷിഹാദ്,കുടുംബശ്രീ മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ(ജെൻഡർ)ജസ്റ്റിൻ മാത്യു,കുടുംബശ്രീ തൃശ്ശൂർ അസിസ്റ്റന്റ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.രാധാകൃഷ്‌ണൻ,ചാവക്കാട് നഗരസഭ സിഡിഎസ് ചെയർപേഴ്‌സൺ ജീന രാജീവ് എന്നിവർ സംസാരിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജർ (ജെൻഡർ) ഡോ.യു.മോനിഷ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.