Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറുഭൂമി പുസ്തക രചയിതാവ് പാറമ്മൽ മൊയ്‌തുവിനെ ആദരിച്ചു.

13 May 2025 02:26 IST

ISMAYIL THENINGAL

Share News :

ദോഹ: പ്രവാസ ജീവിതം ആസ്‌പദമാക്കി എഴുതിയ മറുഭൂമി പുസ്തക 

രചയിതാവും മുൻ ഇൻകാസ് ജില്ലാ പ്രസിഡണ്ട്‌ കൂടിയായ പാറമ്മൽ മൊയ്‌തുവിനെ ഇൻകാസ് ഒഐസിസി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി, അൽ സദ്ദിലുള്ള മൾട്ടി റെസ്റ്റോറന്റ്ൽ വെച്ച് ജില്ലാ നേതാക്കൾ മെമെന്റോ നൽകി ആദരിച്ചു. 


കമ്മിറ്റിക്ക്‌ വേണ്ടി പാറമ്മൽ മൊയ്‌തു നൽകിയ മറുഭൂമി പുസ്തകം ആക്റ്റിംഗ് പ്രസിഡണ്ട്‌ ജമ്‌നാസ് മാലൂർ, ജനറൽ സെക്രട്ടറി പിയാസ് മാച്ചേരി, ട്രഷറർ അഭിഷേക് മാവിലായി എന്നിവർ ഏറ്റു വാങ്ങി.  

ആക്റ്റിംഗ് പ്രസിഡന്റ് ജമ്‌നാസ് മാലൂർ അധ്യക്ഷത വഹിച്ചു. നേതാകളായ നിയാസ് ചെരിപത്, സുരേഷ് കരിയാട്, അനീഷ് ബാബു മുഴപിലങ്ങാട്, നിഹാസ് കോടിയേരി, ശ്രീരാജ് എം.പി, മുഹമ്മദ്‌ എടയന്നൂർ, ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി പിയാസ് മാച്ചേരി സ്വാഗതവും ട്രഷറർ അഭിഷേക് മാവിലായി നന്ദിയും പറഞ്ഞു.


Follow us on :

More in Related News