Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യം; വൈക്കം ട്രഷറിക്ക് മുന്നിൽ കരിദിനാചരണവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

01 Jul 2025 17:37 IST

santhosh sharma.v

Share News :

വൈക്കം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് എസ് പി എ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ട്രഷറിക്ക് മുന്നിൽ കരിദിനാചരണവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ തുടർ സമരങ്ങൾ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡൻ്റ് പി. കെ മണിലാൽ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻ്റ് ബി. ഐ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗിരിജ ജോജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. വി സുരേന്ദ്രൻ, എം. കെ ശ്രീരാമചന്ദ്രൻ, കെ. കെ രാജു, ലീല അക്കരപ്പാടം , ജില്ലാ ട്രഷറർ സി.സുരേഷ് കുമാർ, നിയോജക മണ്ഡലം സെക്രട്ടറി സി. അജയകുമാർ, വനിതാ ഫോറം പ്രസിഡൻ്റ് പി. എൽ സരസ്വതി അമ്മ, നിയോജക മണ്ഡലം ട്രഷറർ ഗീതാ കാലാക്കൽ, ടി. ആർ. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി ടൗൺ ചുറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വനിതാ ഫോറം പ്രവർത്തകർ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്തു.

 

Follow us on :

More in Related News