Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

17 Dec 2024 16:20 IST

santhosh sharma.v

Share News :


വൈക്കം: കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലകൾ ഇന്ന് വലിയ പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളും സ്വകാര്യവൽക്കരണവും ഇവയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി. പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് മേഖലയെ ഉൾപ്പെടെ തകർക്കുന്നതിനുള്ള നയം കേന്ദ്രസർക്കാർ നടപ്പിലാക്കുമ്പോൾ പരമ്പരാഗ മേഖലയേയും തൊഴിലുറപ്പ് മേഖലയേയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി ടി. ആര്‍ രഘുനാഥൻ അധ്യക്ഷത വഹിച്ചു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ഏ. വി റസൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വക്കേറ്റ് പി. കെ ഹരികുമാർ, സി. ജെ ജോസഫ്, അഡ്വക്കേറ്റ് റെജി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശെൽവരാജ്, എം. പി ജയപ്രകാശ്, ഏരിയ സെക്രട്ടറിമാരായ പി. ശശിധരൻ, ഡോക്ടർ സി. എം കുസുമൻ, സി ഐ ടി യു നേതാക്കളായ കെ. കെ ഗണേശൻ, കെ. കെ രമേശൻ, കെ. ബി രമ തുടങ്ങിയവർ പ്രസംഗിച്ചു.

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ, വിവിധ ട്രേഡ് യൂണിയൻ അംഗങ്ങൾ, പാർട്ടി പ്രവർത്തകർ അടക്കം നൂറ് കണക്കിന് പേർ സംഗമത്തിൽ പങ്കെടുത്തു. 


Follow us on :

More in Related News