Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2026 22:03 IST
Share News :
ഗുരുവായൂര്‍:ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ നിർമ്മാണം പൂര്‍ത്തിയായി.ഫെബ്രുവരി 19-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍.കെ.അക്ബര്‍ എംഎല്‍എ അധ്യക്ഷനാകും.ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന് സമീപം 25 കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടമാണ് പൂര്‍ത്തിയായി നാടിന് സമര്‍പ്പിക്കുന്നത്.ഭൂഗർഭ പാർക്കിങ് സൗകര്യമടക്കം നിരവധി സൗകര്യങ്ങളാണ് ഗസ്റ്റ് ഹൗസിൽ ഒരുക്കിയിരിക്കുന്നത്.ഭൂഗർഭനിലയ്‌ക്ക് പുറമെ എട്ട് നിലകളിലായി 60 ലക്ഷം ചതുശ്രയടിയിലാണ് കെട്ടിട നിർമ്മാണം പൂര്‍ത്തിയാക്കിയത്.55 മുറികളാണ് അതിഥി മന്ദിരത്തിലുള്ളത്.വിഐപികൾക്കായി പ്രസിഡൻഷ്യൽ സ്യൂട്ടുകളുമുണ്ട്.ഒരു പ്രസിഡന്‍സ്യല്‍ റൂം,നാല് സ്യൂട്ട് റൂം,50 സ്റ്റാൻഡേര്‍ഡ് റൂം എന്നിവ പൊതുജനങ്ങള്‍ക്കായി അനുവദിക്കും.കേന്ദ്രീകൃത ശീതീകരണ സംവിധാനം,മൂന്നു ലിഫ്റ്റുകൾ,കോൺഫറൻസ് ഹാൾ,വിശാലമായ ഡെെനിങ് ഹാൾ എന്നിവയും കാന്റീന്‍ സൗകര്യവും ഇവിടെയുണ്ട്.ഗുരുവായൂരിന് എൽഡിഎഫ് സർക്കാർ നൽകിയ മികച്ച സമ്മാനമാണ് അതിഥി മന്ദിരം.പഴയ കെട്ടിടത്തിന്റെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി അന്നത്തെ ഗുരുവായൂർ എംഎല്‍എ കെ.വി.അബ്ദുൾ ഖാദർ നിയമസഭയിൽ ഉപക്ഷേപം അവതരിപ്പിച്ചു.ഇതേത്തുടർന്നാണ് പുതിയ അതിഥി മന്ദിരം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.പിന്നീട് എംഎൽഎയായ എന്‍.കെ.അക്ബര്‍ തുടര്‍ച്ചയായി ഇടപെട്ടതോടെ നിർമ്മാണ പ്രവർത്തിക്ക് വേഗം കൈവരിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.