Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 06:42 IST
Share News :
പീരുമേട് : പീരുമേട്, ഏലപ്പാറ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ
നേതൃത്വത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ ഒരു പോലി സ്കാരനും വനിതാ പ്രവർത്തകക്കും പരുക്കേറ്റു.
കേരളത്തിലെ കുത്തഴിഞ്ഞ ആരോഗ്യമേഖലയുടെ പ്രതിസന്ധികൾ പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ടാാണ് പീരുമേട് ഏലപ്പാറ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തിയത്. പീരുമേട് ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ താലൂക്ക് ആശുപത്രിക്ക് 500 മീറ്റർ അകലെ പോലിസ് തടഞ്ഞു. ബാരിക്കേട് ഉപയോഗിക്കാതെ പോലിസ് വഴിയിൽ നിരന്ന് നിന്നത്മനപൂർവ്വം പ്രകോപനം സൃഷ്ടിക്കാനാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കെ.പി.സി.സി
രാഷ്ട്രീയകാര്യ സമതി അംഗം ജോസഫ് വാഴയ്ക്കൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കോട്ടയം മെഡിയ്ക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഡി.ബിന്ദു മരണപെടാൻ ഇടയാക്കിയതും മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും എത്തുന്ന രോഗികൾക്ക് മരുന്നും ചികത്സാ സൗകര്യങ്ങളും ഒരുക്കുവാൻ കഴിയാത്തതും ആരോഗ്യ വകുപ്പിൻ്റെ ഗുരുതര വീഴ്ച്ചയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും പീരുമേട് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മരുന്നും ലഭ്യമാക്കണമെന്നും ആവശ്യപെ
ട്ടാണ്താലൂക്കാശുപത്രിയിലേയ്ക്ക് മാർച്ച് നടത്തിയത്.
ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഇബ്രാഹം കുട്ടികല്ലാർ മുൻ ഡി.സി.സി പ്രസിഡന്റ് ,
ജോർജ് ജോസഫ്പടവൻ, അഡ്വ. സിറിയക്ക് തോമസ്, പി.കെ ചന്ദ്രശേഖരൻ, ഷാജി പൈനേടത്ത്, അബ്ദുൾ റഷീദ്, ആർ ഗണേശൻ, അരുൺ പൊടിപാറ, ഷാഹുൽ ഹമീദ്, പി.ആർ അയ്യപ്പൻ, രാജു കുടമാളൂർ,ജോർജ് കുറുംപ്പുറം , പി.കെ രാജൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.