Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 00:39 IST
Share News :
വൈക്കം: ചെമ്പ് സ്വദേശിയായ വിദ്യാർഥിയെ കളിക്കുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ വൈകിട്ട് എത്തിച്ചപ്പോൾ ഡ്രസിംഗ് റൂമിൽ വൈദ്യതി വിതരണം ഇല്ലാതിരുന്നത് പൊല്ലാപ്പിന് ഇടയാക്കി. വൈക്കം താലൂക്ക് ആശുപത്രിയിലെ ജനറേറ്ററിൻ്റെ കോൾഡോൺ കോയിൽ കത്തിയതിനെ തുടർന്ന് ജനറേറ്ററിൽ നിന്നുള്ള വിതരണം രാവിലെ മുതൽ തടസ്സപ്പെട്ടിരുന്നു. ഇതിനിടെയാണ് വൈകിട്ട് 3ന് തലയ്ക്ക് മുറിവുമായി ചെമ്പ് സ്വദേശിയായ വിദ്യാർഥിയെയും കൊണ്ട് മാതാവ് എത്തിയത്. തുടർന്ന് തലയിലെ പരിക്ക് കാണുന്നതിനായി മുടി വെട്ടിമാറ്റാൻ വൈദ്യുതി ഇല്ലാത്തതിനാൽ കുട്ടിയുടെ രക്ഷിതാവ് തന്നെ ഡ്രസ്സിംഗ് റൂമിൽ മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് കൊടുക്കുകയായിരുന്നു. ഡീസൽ ഇല്ലാതിരുന്നതിനാലാണ് വൈദ്യുതി പോയ സമയത്ത് ജനറേറ്ററിൽ നിന്നും വൈദ്യുതി ലഭിക്കാതിരുന്നതെന്ന്
ഇതിനിടെ അറ്റൻ്റർ പറഞ്ഞതാണ് പൊല്ലാപ്പിന് ഇടയാക്കിയത്. കത്തി നശിച്ച കോയിൽ വൈകിട്ട് മാറ്റി സ്ഥാപിച്ച് തടസ്സം പരിഹരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.